Home Covid-19 യുഎഇക്കു പിന്നാലെ ഒമാനും ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി

യുഎഇക്കു പിന്നാലെ ഒമാനും ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി

0

മസ്ക്കറ്റ്: ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി. യുഎഇക്കു പിന്നാലെയാണ് ഓമന്റെ നടപടി. ഇനിയൊരറിയിപ്പുണ്ടാകും വരെ പ്രവേശനവിലക്ക് തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here