Home Education നാളത്തെ ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും: മുഖ്യമന്ത്രി

നാളത്തെ ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും: മുഖ്യമന്ത്രി

0

തിരുവനന്തപുരം: നാളെ നടത്താനിരിക്കുന്ന ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുട്ടികളെ പരീക്ഷയെഴുതാൻ കൊണ്ടുവരുന്ന രക്ഷിതാക്കൾ പരീക്ഷാ കേന്ദ്രത്തിൽ കൂട്ടം കൂടി നിൽക്കാതെ മടങ്ങണമെന്നും പരീക്ഷ കഴിയുമ്പോൾ തിരിച്ചെത്തിയാൽ മതിയെന്നും നിർദേശമുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികളും രക്ഷാകർത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്. യാത്രാ സൗകര്യങ്ങൾക്ക് വേണ്ട ഇടപെടൽ നടത്താൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here