Home Covid-19 ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ണ്ണമായും റദാക്കി

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ണ്ണമായും റദാക്കി

0

ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമായതോടെ ഈ വർഷത്തെ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂർണ്ണമായും റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് ബോർഡ് അറിയിച്ചിരുന്നു. ഇത് പൂർണമായും ഒഴിവാക്കി. പകരം പ്രത്യേക മൂല്യനിർണ്ണയം വഴി വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും.

അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ജൂണിലുണ്ടാകും. നേരത്തെ കൊറോണ വ്യാപനത്തെ തുടർന്ന് സിബിഎസ് ഇ പരീക്ഷകളും മാറ്റി വച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here