Home State നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി; പെരുമ്പാവൂരിലെ ലോഡ്ജിൽ ബന്ദിയാക്കി

നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി; പെരുമ്പാവൂരിലെ ലോഡ്ജിൽ ബന്ദിയാക്കി

0

പെരുമ്പാവൂർ: നെടുമ്പാശേരി രാജ്യാന്തര വിമാന താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഷാർജയിൽ നിന്നും വിമാനത്തിൽ വന്നിറങ്ങിയ മഞ്ഞുമ്മൽ സ്വദേശി താജുവിനെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇയാളെ ബന്ദിയാക്കി. പെരുമ്പാവൂരിലെ ലോഡ്ജ് മുറിയിലാണ് താമസിപ്പിച്ചത്.

വിമാനതാവളത്തിൽ ഇയാൾ വന്നിറങ്ങിയപ്പോൾ കാത്തു നിന്നവർ ഇയാളെ തട്ടി കൊണ്ടുപോകുകയായിരുന്നു. വിമാന താവളത്തിന് പുറത്തുള്ള പെട്രോൾ പമ്പിനടുത്തു വച്ചാണ് തട്ടി കൊണ്ടുപോയത്.തട്ടിക്കൊണ്ടു പോയവർക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here