Home Education കൊറോണ വ്യാപനം; ജെ ഇ ഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു

കൊറോണ വ്യാപനം; ജെ ഇ ഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു

0

ന്യൂഡെല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെ ഇ ഇ മെയിന്‍ മൂന്നാം സെഷന്‍ മാറ്റിവച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അറിയിച്ചു. ഏപ്രില്‍ 27 മുതല്‍ 30 വരെ തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്.

പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കുമെന്ന് ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക് കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും ആവശ്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്.

രാജ്യവ്യാപകമായി കൊറോണ കുതിച്ചുചാട്ടം കാരണം നേരത്തെ, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷകള്‍ മാറ്റുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here