ന്യൂഡെൽഹി: തെലങ്കാന, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ കൊറോണ വാക്സിൻ വേണ്ടവിധം കൈകാര്യം ചെയ്യാതെ നശിപ്പിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. 6.5 ശതമാനം വാക്സിൻ മൂന്ന് സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഉപയോഗശൂന്യമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയും പറഞ്ഞു.വേസ്റ്റേജ് പരിധിയായി കേന്ദ്രം കണക്കാക്കുന്നത് പത്ത് ശതമാനമാണ്.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം തെലങ്കാനയുടെ പാഴാക്കൽ തോത് 17. 6 ശതമാനമാണ്. തെലങ്കാനയും ഉത്തർപ്രദേശും യഥാക്രമം 11.6ഉം 9.4ഉം ശതമാനം വാക്സിനുകൾ പാഴാക്കി.
വാക്സിൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ വാക്സിനുകളിൽ ചില ഡോസുകൾ എത്തിച്ചേർന്ന് മണിക്കൂറുകൾക്കകം ഉപയോഗിക്കേണ്ടവയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളാണ് വാക്സിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു.