Home Politics ‘കെടി ജലീല്‍ തോറ്റാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും’ ; വധഭീഷണിയുണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍

‘കെടി ജലീല്‍ തോറ്റാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും’ ; വധഭീഷണിയുണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍

0

കോഴിക്കോട്: കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ.

തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കും, അതില്‍ യാതൊരു വിധ സംശയവും വേണ്ട. മാഷാ അല്ലാഹ് എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഒക്കെ ഓടിച്ചുനടക്കുന്ന കാലമാണല്ലോ. എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ഫിറോസ് കുന്നംപറമ്പില്‍ ഒരു ടി വി ചാനലിനോട് പറഞ്ഞു.

തീർച്ചയായും വധഭീഷണിയുണ്ടെന്നും അതൊന്നും ആരും പറഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ എന്നും ഫിറോസ് പ്രതികരിച്ചു. കെടി ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി വൃക്കരോഗികൾക്കുള്ള സഹായം ഇല്ലാതാക്കി. കിഡ്നി വെൽഫെയർ അസോസിയേഷന്‍റെ പരിപാടിക്ക് പോയപ്പോൾ ഭാരവാഹികളാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറോസ് പറയുന്നു.

ജലീൽ എം.എൽ.എയും മന്ത്രിയും ആയതുകൊണ്ട് ഗുണമുണ്ടായത് അയാൾക്ക് മാത്രമാണ്. താൻ ജയിച്ചാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണ്ണം കടത്താൻ പോകില്ലെന്നും ഫിറോസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here