Home Entertainment രൺബീർ കപൂറിന് കൊറോണ സ്ഥിരീകരിച്ചു

രൺബീർ കപൂറിന് കൊറോണ സ്ഥിരീകരിച്ചു

0

മുംബൈ: നടൻ രൺബീർ കപൂറിന് കൊറോണ സ്ഥിരീകരിച്ചു. രൺബീറിൻ്റെ അമ്മയും നടിയുമായ നീതു കപൂറാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

‘നിങ്ങളുടെ ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി, രൺബീറിൻറെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു. എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് അവൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്’ നീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നീതു കപൂറിനും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ജഗ് ജഗ് ജിയോ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ കഴിഞ്ഞ ഡിസംബറിലാണ് നീതുവിനെ വൈറസ് പിടികൂടിയത്. ബ്രഹ്മാസ്ത്ര, ഷംശേര എന്നിവയാണ് പുറത്തിറങ്ങാൻ പോകുന്ന രൺബീർ ചിത്രങ്ങൾ. ഷംശേര ജൂൺ 21നാണ് പ്രേക്ഷകരിലേക്കെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here