Home Entertainment ചാനൽ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശം

ചാനൽ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശം

0

ന്യൂഡെൽഹി: ഡെൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ചാനൽ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച കേബിൾ ടിവി നെറ്റുവർക്ക് റെഗുലേഷൻ ആക്ടിൽ നിയന്ത്രണം കൊണ്ടുവരാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രത്യേകം സമുദായത്തേയോ ആളുകളേയോ അധിക്ഷേപിക്കുന്ന തരത്തിലുള്ളതോ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ ടിവി പരിപാടികൾക്കാണ് വിലക്ക് ഏർപ്പെടുത്തുക. ഇത്തരത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here