കേരള സർവകലാശാല ബിരുദപ്രവേശന സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റി; ഒന്നാം വര്‍ഷ ബിഎഡ് പ്രവേശന അലോട്ട്‌മെന്റ് 12 മുതൽ

തിരുവനന്തപുരം: കേരള സർവകലാശാല ഈ മാസം11,12,15 തീയതികളില്‍ കൊല്ലം, ആലപ്പുഴ, അടൂര്‍ മേഖലകളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന യു.ജി സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ, കെയുസിടിഇ കോളേജുകളിലെ ഒന്നാം വര്‍ഷ ബിഎഡ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍ / മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് കാര്യവട്ടത്തുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറി്ങ്ങില്‍ നടത്തും.

ബിഎഡ് നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ജിയോഗ്രാഫി എന്നീ വിഷയങ്ങള്‍ക്ക് 12-നും ബി.എഡ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്‌കൃതം, കോമേഴ്‌സ് എന്നീ വിഷയങ്ങള്‍ക്ക് 13-നുമാണ് സ്‌പോട്ട് അലോട്ട്‌മെന്റ്.

രാവിലെ 10ന് ഹാജരാകണം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും കൊണ്ടുവരണം. ഒഴിവുള്ള കോളേജുകളുടെയും സീറ്റുകളുടെയും വിവരം സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

പി.ജി പ്രവേശനം

സര്‍വകലാശാലയുടെ കീഴിലുള്ള രാജാരവിവര്‍മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിങ്്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 29. ഇതിലേക്കുള്ള പ്രവേശനപരീക്ഷ ഫെബ്രുവരി 15 നും അഭിമുഖം ഫെബ്രുവരി 17 നും നടത്തും. ക്ലാസുകള്‍ ഫെബ്രുവരി 24 ന് ആരംഭിക്കും.