Home Covid-19 കൊവാക്സിൻ പരീക്ഷിച്ച ഭോപ്പാൽ സ്വദേശിയുടെ മരണം; വാക്സിനേഷൻ കാരണമല്ലെന്ന് ഭാരത് ബയോടെക്

കൊവാക്സിൻ പരീക്ഷിച്ച ഭോപ്പാൽ സ്വദേശിയുടെ മരണം; വാക്സിനേഷൻ കാരണമല്ലെന്ന് ഭാരത് ബയോടെക്

0

ന്യൂ​ഡെല്‍​ഹി: കൊവാക്സിൻ മൂന്നാഘട്ട ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശിയുടെ മരണത്തിനു കാരണം വാക്സിനേഷൻ അല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഭാരത് ബയോടെക്. സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് അറിയിച്ചു. വാക്സിൻ സ്വീകരിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് വ്യക്തി മരിക്കുന്നത്. ‌‍

എൻറോൾമെന്റ് സമയത്ത്, കൊറോണ വളണ്ടിയർ മൂന്നാം ഘട്ട ട്രയലിൽ പങ്കാളിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. ഏഴ് ദിവസത്തെ ഡോസിംഗിന് ശേഷമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചതിൽ ആരോഗ്യവാന്മാരാണെന്നും റിപ്പോർട്ടു ചെയ്തു. ഭാരത് ബയോടെക് പ്രസ്താവനയിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here