കൊച്ചി: കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നതര്ക്കത്തിന് അവസാനം. രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു.
നേരത്തെ ജോസ് കെ.മാണിക്ക് രണ്ടില അനുവദിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പി.ജെ. ജോസഫിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയത്.