Home Entertainment താരപൊലിമയില്ല; ലളിതമായ ചടങ്ങില്‍ നെടുമുടി വേണുവിന്റെ മകന്റെ വിവാഹം

താരപൊലിമയില്ല; ലളിതമായ ചടങ്ങില്‍ നെടുമുടി വേണുവിന്റെ മകന്റെ വിവാഹം

0

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ക്കു നടുവില്‍ പ്രമുഖ നടന്‍ നെടുമുടിവേണുവിന്റെ മകന്റെ വിവാഹം. മകന്‍ കണ്ണന്‍ വേണുവിന്റെ വിവാഹമാണ് താരപൊലിമയൊന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങുകളോടെ നടന്നത്. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ വൃന്ദ പി നായരാണ് കണ്ണന്റെ വധു.

തിരുവനന്തപുരത്തെ ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങ്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍ എന്നിവരാണ് നെടുമുടി വേണുവിന്റെ മക്കള്‍.

മലയാള ചലച്ചിത്ര രംഗത്ത് മുഖവുരകൾ ആവശ്യമില്ലാത്ത നടനാണ് നെടുമുടി വേണു. പ്രമുഖ നടന്‍ ജയന്‍ മരിക്കുകുകയും മലയാള സിനിമയില്‍ നവോത്ഥാാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നിയോഗം പോലെ നെടുമുടി എത്തുന്നത്. പിന്നീട് ഇക്കാലം വരെയും നെടുമുടി വേണു മലയാള ചലച്ചിത്രത്തിലെ നിറസാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here