Home Entertainment വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

0

ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല.
ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.

വിജയ് യേശുദാസ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു. അദ്ദേഹം തന്നെയാണ് കാര്‍ ഓടിച്ചത്. തൈക്കാട്ടുശേരി ഭാഗത്ത്‌ നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here