Home National വിദേശത്തേക്ക് ഡോളര്‍ കടത്തി; യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ്

വിദേശത്തേക്ക് ഡോളര്‍ കടത്തി; യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ്

0

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റില്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയയെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനം. ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ്, പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കോടതി അനുവദിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാണ് കസ്റ്റംസ് നീക്കം.

ഖാലിദ് ഇന്ത്യയില്‍ നിന്ന് 1.90 ലക്ഷം യുഎസ് ഡോളര്‍ ഒമാന്‍ വഴി ഈജിപ്തിലേക്ക് കടത്തിയതായി സ്വപ്നയും മറ്റു പ്രതികളും മൊഴി നല്‍കിയിരുന്നു. വിമാനത്താവളത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കി ഒമാന്‍ വരെ ഖാലിദിനൊപ്പം യാത്ര ചെയ്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ക്കാനുള്ള തീരുമാനം.

ഇത് ആദ്യമായാണ് വിദേശ പൗരനായ കോണ്‍സുലേറ്റ് ജീവനക്കാരനെ കേസില്‍ പ്രതിചേര്‍ക്കാനുള്ള തീരുമാനം. അതേസമയം നയതന്ത്ര പ്രതിനിധിയെ പ്രതി ചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കോടതി കസ്റ്റംസിനോട് ആരാഞ്ഞു. കേസില്‍ വിശദമായ വാദം കേള്‍ക്കാനായി അഞ്ചാം തീയതിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here