അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്ട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല

ബെംഗ്ലുരു: അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ പ്രമുഖ മെസേജിങ് ആപ്പായ വാട്ട്സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വാട്‌സ്‌ആപ്പിന്റെ പുതിയ വേര്‍ഷനുകളുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വരുന്നതാണ് ഇതിനുകാരണം.

വാട്സ് ആപ്പ് എല്ലാ വര്‍ഷവും അപ്‌ഡേറ്റുകള്‍ നല്‍കാറുണ്ട്. ഇതിലൂടെ യൂസര്‍മാര്‍ക്കായി പുതിയ ഫീച്ചറുകളും ലഭിക്കും. എന്നാല്‍ ഇനി വാട്‌സ്‌ആപ്പിന് ചില ഫോണുകളില്‍ കാലക്രമേണ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.
വാട്ട്സ് ആപ്പ് ലഭിക്കാത്ത ഫോണുകള്‍ ഇവ: സാംസങ് എസ്2, മോട്ടറോള ഡ്രോയ്ഡ്, എല്‍.ജി ഒപ്ടിമസ് ബ്ലാക്, എച്ച്‌.ടി.എസ് ഡിസയര്‍, ഐ.ഒ.എസ്, ഐഫോണ്‍ 4 എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5 സി, ഐഫോണ്‍ 5 എസ്.