ന്യൂഡെൽഹി : റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണ്ണറായി എം രാജേശ്വര റാവുവിനെ നിയമിച്ചു. അപ്പോയിന്റ്മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് ആണ് രാജേശ്വരറാവുവിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. നിലവിൽ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു രാജേശ്വര റാവു.
ഡെപ്യൂട്ടി ഗവർണറായിരുന്ന എൻ വിശ്വനാഥൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് രാജേശ്വര റാവുവിനെ നിയമിച്ചത്. രാജേശ്വര റാവുവും ലിലി വദേരയുമായിരുന്നു പരിഗണനാ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്.
1977- 80 ഈ കാലഘട്ടത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന രാജേശ്വര റാവു കൊച്ചി സർവ്വകലാശാലയിൽ നിന്നും ബിരുദവും നേടിയിട്ടുണ്ട്. നിലവിൽ റിസർവ്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് രാജേശ്വേര റാവു.
1984ലാണ് റാവു റിസര്‍വ് ബാങ്കില്‍ ചേര്‍ന്നത്. റാവു റിസ്‌ക് മോണിറ്ററിങ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. ബാങ്കിങ് ഓംബുഡ്സ്മാന്‍, ന്യൂഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്കിന്റെ പ്രാദേശിക ഓഫിസുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.