Home National ബിഗ് സേവിംഗ് ഡെയ്‌സ് ; തകര്‍പ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്

ബിഗ് സേവിംഗ് ഡെയ്‌സ് ; തകര്‍പ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്

0

ബെംഗ്ലൂരു: തകര്‍പ്പന്‍ ഓഫറുകളുമായി ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ആരംഭിക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഈ കിടിലന്‍ ഓഫര്‍ വില്‍പ്പന നടക്കുക. ടിവികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ആക്‌സസറികള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ വന്‍ വില കിഴിവില്‍ സ്വന്തമാക്കാം.

വിവിധ വിഭാഗങ്ങളിലായി നിരവധി ഡിസ്കൗണ്ടുകള്‍ ഫ്ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ ബിഗ് സേവിംഗ് ഡേ വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഏത് ഉപകരണവും വെറും 1 രൂപ ആദ്യം നല്‍കി പ്രീ ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്, സെപ്റ്റംബര്‍ 1 നും സെപ്റ്റംബര്‍ 16 നും ഇടയില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തോടെ നടത്തുന്നതിനാല്‍ എസ്‌ബി‌ഐയുടെ ക്രെഡിറ്റ് കാര്‍ഡിലും ഇ‌എം‌ഐ ഇടപാടുകളിലും 10 ശതമാനം തല്‍ക്ഷണ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കുന്നതാണ്, നോ കോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഗ് സേവിംഗ് ഡേയ്സില്‍ മൂന്ന് കോടിയിലധികം ഇലക്‌ട്രോണിക്‌സും ആക്‌സസറികള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here