മുംബൈ: വിലക്ക് മാറിയെങ്കിലും ഇന്ത്യയില്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഡൊമസ്റ്റിക് സീസണ്‍ ആരംഭിക്കാത്തതിനാൽ വിദേശ ലീഗുകളില്‍ കളിക്കാന്‍ എസ് ശ്രീശാന്ത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകള്‍ കളിക്കാനാണ് ശ്രീശാന്തിന്റെ നീക്കം. ഇക്കാര്യത്തില്‍ താത്പര്യം അറിയിച്ച് സംഘാടകര്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്. വിദേശത്ത് കളിക്കാന്‍ ബിസിസിഐയുടെ എന്‍ഒസി കിട്ടുമെന്നാണ് പ്രതീക്ഷ.
അടുത്ത ഐപിഎല്‍ സീസണ്‍ കളിക്കാനാവുമെന്നും, 2023 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനാവുമെന്നാണ് കണക്കാക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളിയുടെ പേരില്‍ ശ്രീശാന്തിന് മേല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് സെപ്തംബര്‍ 13നാണ് അവസാനിച്ചത്. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിച്ച് ക്രിക്കറ്റിലേക്ക് മടങ്ങാനാണ് ശ്രീശാന്ത് ലക്ഷ്യം വെച്ചിരുന്നതെങ്കിലും, കൊറോണ ആ പ്ലാനും തെറ്റിച്ചു.
ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വരുന്നത്. എങ്കിലും തന്റെ വേഗതയ്‌ക്കോ, കൃത്യതയ്‌ക്കോ ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്ക് നീങ്ങിയതോടെ മത്സരങ്ങള്‍ക്ക് തയ്യാറാണെന്ന് കാണിച്ച് കെസിഎക്കും ബിസിസിഐക്കും ശ്രീശാന്ത് സന്ദേശം അയച്ചിട്ടുണ്ട്.
ചെന്നൈ ലീഗില്‍ കളിക്കാന്‍ പദ്ധതിയുണ്ടെന്നും, മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബുകളില്‍ നിന്ന് ഓഫറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളി വിവാദത്തിന്റെ പേരില്‍ ആജിവനാന്ത വിലക്കാണ് ശ്രീശാന്തിന് മേല്‍ കോടതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോടതി ഇടപെടലോടെ ഇത് ഏഴ് വര്‍ഷമായി ചുരുക്കി.