എംവി ശ്രേയാംസ്കുമാർ എൽജെഡി രാജ്യസഭാ സ്ഥാനാർഥി; 13-ന് പത്രിക നൽകും

തിരുവനന്തപുരം: ഇടതുമുന്നണി എൽജെഡിയ്ക്ക് നൽകിയ രാജ്യസഭാ സീറ്റിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്കുമാർ സ്ഥാനാർഥിയായി മത്സരിക്കും. എൽജെഡി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 13-ന് രാവിലെ 11.30 ന് ശ്രേയാംസ്കുമാർ നാമനിർദേശ പത്രിക സമർപ്പിക്കും. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണം മൂലം ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്. സീറ്റ് എൽജെഡിക്കു നൽകാൻ കഴിഞ്ഞ ദിവസംഎൽഡിഎഫ് തീരുമാനിച്ചിരുന്നു.