കൊച്ചി: റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും സ്വര്‍ണ വില. ആഗോള വിപണിയില്‍ ഇതാദ്യമായി ഉയര്‍ന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വര്‍ണവില കുതിച്ചു. സംസ്ഥാനത്ത് പവന് 480 രൂപ കൂടിയതോടെ നിലവിലെ സ്വര്‍ണവില പവന് 38600 രൂപയായി. ഗ്രാമിന് 4825 രൂപയാണ് നിലവിലെ വില. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് സ്വര്‍ണവില കേരളത്തില്‍ റെക്കോര്‍ഡ് തകര്‍ത്ത് ഉയരുന്നത്. ഇതോടെ സ്വര്‍ണത്തിനു ഈ വര്‍ഷം 9600 രൂപയാണ് വര്‍ധിച്ചത്.
നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസം മുതലാണ് വര്‍ധന തുടങ്ങിയത്. പത്തു ദിവസം കൊണ്ട് പവനു 14400 രൂപയാണ് വര്‍ധിച്ചത്. യു.എസ്. തര്‍ക്കം കടുക്കുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇത്രയുമേറെ വര്‍ധനവുണ്ടാകാന്‍ കാരണം. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന കണക്കു കൂട്ടലും സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചു.
ആഗോള വിപണിയില്‍ 2011 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില ഇതോടെ മറികടന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിനു 1.5 ശതമാനം ഉയര്‍ന്ന് 1928 ഡോളറിലെത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 43000 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്.