Home Entertainment ധ്രുവ് ഭട്ടാചാര്യക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു

ധ്രുവ് ഭട്ടാചാര്യക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു

0

ന്യൂഡെൽഹി: ബോളിവുഡ് ഗായകൻ അഭിജിത്ത് ഭട്ടാചാര്യയുടെ മകൻ ധ്രുവ് ഭട്ടാചാര്യക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഉടമയാണ് ധ്രുവ്. ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും രാജ്യാന്തര യാത്രകൾ നടത്തുന്നതിന്റെ ഭാഗമായി നടത്തിയ കൊറോണ പരിശോധനയിൽ ആണ് രോഗം കണ്ടെത്തിയത് എന്നും പിതാവ് അഭിജിത്ത് ഭട്ടാചാര്യ അറിയിച്ചു.

ധ്രുവ് വിദേശ യാത്ര നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചുമയും ജലദോഷവും ഉണ്ടായിരുന്നു എങ്കിലും മറ്റു രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ധ്രുവ് ക്വാറന്റൈനിൽ ആണ്. അഭിജിത്തിൻെറ പരിശോധന ഫലം നെഗറ്റീവ് ആണ്. പുതിയ പ്രോജക്ടിന്റെ തിരക്കിലാണ് താരം ഇപ്പോൾ.

അതേസമയം, ലോകത്ത് കൊറോണ കേസുകളിൽ ആറാം സ്ഥാനത്തെത്തിയ ഇന്ത്യയിൽ മരണസംഖ്യ 30,000 കവിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here