Home National കൊറോണ സമൂഹവ്യാപനം നടന്നുവെന്ന് ഐഎംഎ; വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം

കൊറോണ സമൂഹവ്യാപനം നടന്നുവെന്ന് ഐഎംഎ; വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹ വ്യാപനം നടന്നു കഴിഞ്ഞെന്നും ടെസ്റ്റുകൾ വർധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും ഐഎംഎ. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎ ഇത്തരമൊരു നി​ഗമനത്തിൽ എത്തിയത്. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞു.

വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തിൽ. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോൾ രോഗ നിയന്ത്രണം എളുപ്പമാകില്ല.
ജനങ്ങൾ ഉത്തരവാദിത്തതോടെ പെരുമാറേണ്ട ഘട്ടമാണിതെന്ന് ഐഎംഎ ഓർമപ്പെടുത്തുന്നു. നൽകിയ ഇളവുകൾ പലരും തെറ്റായി ഉപയോഗിച്ചു. ഇളവുകൾ നിർത്തി നിയമം കർശനമാക്കണം. കൊറോണ വരില്ല എന്ന വിചാരത്തിലാണ് ജനങ്ങളിൽ പലരും. അവരിൽ ഉത്തരവാദിത്തം വരണമെങ്കിൽ നിയന്ത്രണം ശക്തമാക്കണം. പലരും ശാരീരിക അകലം പാലിക്കുന്നില്ല. വാഹനങ്ങളിലും ചന്തകളിലുമെല്ലാം ആൾക്കൂട്ടമുണ്ട്. മാസ്ക് ശരിയായി ധരിക്കാതെ കഴുത്തിലിട്ടാണ് സഞ്ചാരം. നിയന്ത്രണത്തോടൊപ്പം ജനങ്ങൾ ഉത്തരവാദിത്തം കാട്ടിയാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാനാകൂവെന്നും ഐഎംഎ വ്യക്തമാക്കി.

കൊറോണ രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കുപോലും രോഗം വരുന്നു. എടപ്പാളില്‍ 2 ഡോക്ടർമാർ രോഗികളായത് ഉദാഹരണം. കേരളത്തിൽനിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർ അവിടെ കൊറോണ പോസിറ്റീവാകുന്നു. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here