ബെയ്ജിംഗ്: ഓസ്ട്രേലിയയിലേക്കും ജർമനിയിലേക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോകാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ചൈന. ജർമനിയിൽ ഇപ്പോഴും കൊറോണ ഭീതി വ്യാപകമായുണ്ടെന്ന് ചൈന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഓസ്ട്രേലിയയിലെ സർവകലാശാലകൾ ജൂലൈയിൽ തുറക്കുമെന്നാണ് വിവരം. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവരോട് ഓസ്ട്രേലിയ വിമുഖത കാണിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
ഓസ്ട്രേലിയയേക്കുറിച്ചുള്ള ചില പരാമർശങ്ങൾ ചൈന- ഓസ്ട്രേലിയ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ കൊറോണയുടെ രണ്ടാം ഘട്ട വരവിനെ പോലും കാര്യക്ഷമമായി പ്രതിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രകൾ വേണമോ എന്ന് ആലോചിക്കണം. സർവകലാശാലകൾ പോലെയുള്ള, നിരവധിപ്പേർ ഒത്തുകൂടുന്നിടങ്ങളിലേക്ക് പോകണമോ എന്നും ആലോചിച്ച് തീരുമാനമെടുക്കണം- ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.