രാജ്യത്ത് ചെലവ് നിയന്ത്രിക്കും; ഒരു വർഷത്തേക്ക് പുതിയ പദ്ധതികൾ ആരംഭിക്കരുതെന്ന് ധനമന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയം ഉത്തരവ് ഇട്ടു.

പുതിയ പദ്ധതികൾക്കായി അഭ്യർത്ഥനകൾ അയയ്ക്കുന്നത് നിർത്താൻ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഗരിബ് കല്യാൺ യോജനയ്ക്ക് മാത്രമായിരിക്കും ചെലവ് അനുവദിക്കുക. അതോടൊപ്പം ആത്മനിർഭർ ഭാരത് നയപ്രകാരം പ്രഖ്യാപിച്ച പദ്ധതികൾക്കും ചിലവ് അനുവദിക്കും.

കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, പൊതു സാമ്പത്തിക സ്രോതസുകളിൽ അഭൂതപൂർവമായ ആവശ്യവും ഉയർന്നുവരുന്നതും മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായി വിവേകപൂർവ്വം വിഭവങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് എന്നത് അഭിനന്ദനാർഹമാണ് എന്നാണ് ധനമന്ത്രാലയ കുറിപ്പിൽ പറയുന്നു. ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ഉത്തരവിൽ പറയുന്നു.