Home Entertainment സിനിമ നടൻ ഗോകുലൻ വിവാഹിതനായി

സിനിമ നടൻ ഗോകുലൻ വിവാഹിതനായി

0

കൊച്ചി: സിനിമ നടൻ ഗോകുലൻ വിവാഹിതനായി. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിലായിരുന്നു ഗോകുലനും ധന്യയും തമ്മിലുള്ള വിവാഹം. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ് ധന്യ. സർക്കാർ നിയമങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ ആയിരുന്നു ഗോകുലൻ തന്റെ വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

പുണ്യാളന്‍ അഗര്‍ബത്തീസിലെ ജിബ്രൂട്ടന്‍ എന്ന കഥാപാത്രമാണ് ഗോകുലനെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്. 

കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം തുടങ്ങിയ ഗോകുലൻ പിന്നീട് ആമേൻ, പുണ്യാളന്‍ അഗര്‍ബത്തീസ്, സപ്തമശ്രീ തസ്കര, ഇടി,പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here