Home Covid-19 കുവൈറ്റിൽ 24 മണിക്കൂറിനിടെ 10 പേർ മരിച്ചു; 845 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റിൽ 24 മണിക്കൂറിനിടെ 10 പേർ മരിച്ചു; 845 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

0

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് 845 പേർക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ കേസുകളുടെ ആകെ എണ്ണം 24112 ആയി. പുതിയ രോഗികളിൽ 208 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 185 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 255 പേർ ഫർവാനിയ വർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 96 പേർക്കും അഹമ്മദിയിൽ നിന്നുള്ള 222 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 83 പേർക്കും ജഹറയിൽ നിന്നുള്ള 189 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ‌

പുതുതായി 752 പേർ കൂടി രോഗമുക്തി നേടി. രോഗ മുക്തരായവരുടെ എണ്ണം ഇതോടെ 8698 ആയി. നിലവിൽ 15229 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 197 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here