മാറ്റിവച്ച മെഡിക്കൽ പിജി പരീക്ഷ ജൂൺ 29 ന്

തിരുവനന്തപുരം : കൊറോണ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടർന്ന് ആരോഗ്യ സർവകലാശാല മാറ്റിവച്ച മെഡിക്കൽ പിജി (എംഡി,എംഎസ്) (റെഗുലർ, സപ്ലിമെന്ററി) പരീക്ഷ ജൂൺ 29ന് നടത്താൻ തീരുമാനിച്ചു. വിദ്യാർഥികൾക്ക് മേയ് 28 മുതൽ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.

ജൂൺ 9 ആണ് ഓൺലൈനിൽ റജിസ്റ്റർ ചെയ്യാനുള്ള അവസാന സമയപരിധി. മാര്‍ച്ചിൽ നടത്തിയ ഫസ്റ്റ് ബിച്ച്എംഎസ് ബിരുദ (സപ്ലിമെന്ററി) പരീക്ഷയുടെ മൂല്യനിർണയ ക്യാംപ് സർവകലാശാല ആസ്ഥാനത്ത് മേയ് 27ന് ആരംഭിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.