വാഷിംഗ്ടൺ : പരിക്കേറ്റ തന്റെ പിതാവിനെയും സൈക്കിളിനു പുറകിലിരുത്തി ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് 1200 കിലോമീറ്റര്‍ സഞ്ചരിച്ച പതിനഞ്ചുകാരിയായ ജ്യോതി കുമാരിയെ പ്രശംസിച്ച യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്.
പതിനഞ്ച് വയസുള്ള ജ്യോതി കുമാരി സ്വന്തം ഗ്രാമത്തിലെത്താൻ പരിക്കേറ്റ അച്ഛനേയും സൈക്കിളിലിരുത്തി ഏഴ് ദിവസമെടുത്താണ് 1,200 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്തത്. സഹനശക്തിയുടേയും സ്നേഹത്തിന്റെയും മനോഹരമായ ഈ സാഹസകൃത്യം ഇന്ത്യൻജനതയുടെ മനോധർമത്തേയും സൈക്കിളിങ് ഫെഡറേഷനേയുമാണ് കീഴടക്കിയത് എന്നാണ് ഇവാൻക ട്വീറ്റ് ചെയ്തത്.
ജ്യോതി കുമാരിയുടെ പിതാവായ മോഹന്‍ പാസ്വാന്‍ ഓട്ടോ ഡ്രൈവറായിരുന്നു, ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു അപകടത്തില്‍ പെട്ട ഇയാള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണത്തിനും വാടകയ്ക്കും പണം ഇല്ലാതാവുകയും കുടുംബം പട്ടിണി ആവുകയും ചെയ്തു. കോറോണയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇവര്‍ നാട്ടിലെക്ക് യാത്ര തിരിക്കുകയായിരുന്നു. തുടർന്നാണ് പരിക്കേറ്റ തന്റെ പിതാവിനെയും പുറകിലിരുത്തി ജ്യോതി കുമാരി ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് 1200 കിലോമീറ്റര്‍ സഞ്ചരിച്ചു ഷിര്‍ഹുള്ളി ഗ്രാമത്തിലെത്തിയത്. സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു.
തുടർന്ന് ജ്യോതികുമാരിയെ തേടി സൈക്കിളിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും എത്തി. അടുത്തമാസം നടക്കുന്ന കായികക്ഷമതാ പരിശോധനയ്ക്ക് ജ്യോതികുമാരിയെ ഇവർ ക്ഷണിച്ചിച്ചിട്ടുണ്ട്.
സൈക്ലിംഗ് ഫെഡറേഷൻ അടുത്ത മാസം നടത്തുന്ന ട്രെയിലിൽ പാസായാൽ കുട്ടിയെ നാഷണൽ സൈക്ലിംഗ് അക്കാദമിയിൽ ട്രെയിനിയായി തിരഞ്ഞെടുക്കുമെന്നു സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഓങ്കർ സിംഗ് പറഞ്ഞു.
ജ്യോതി കുമാരിയും പിതാവായ മോഹന്‍ പാസ്വാനും ഇവരുടെ കൈയിലെ സമ്പാദ്യം നല്‍കിയാണ് ഒരു സൈക്കിള്‍ വാങ്ങിയത്. ഒരു ദിവസം തന്നെ 30-40 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ പിന്നിട്ടത്. ഇതിനിടെ ട്രക്ക് ഡ്രൈവര്‍മാര്‍ ചിലര്‍ ഇവര്‍ക്ക് ലിഫ്റ്റും നൽകി. എട്ട് ദിവസം കൊണ്ടാണ് ജോതി പിതാവുമായി 1200 കിലോ മീറ്റര്‍ സഞ്ചരിച്ച് ജന്മ നാട്ടില്‍ എത്തിയത്. തുടർന്ന് ജ്യോതിയുടെ സൈക്കിൾ യാത്ര സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നാഷണൽ സൈക്ലിംഗ് അക്കാദമി അധികൃതർ ജ്യോതിയെ തേടിയെത്തിയത്.
1300 കിലോമീറ്ററിൽ സൈക്കിൾ ചവിട്ടുന്നത് ഒരു നിസാര കാര്യമല്ല അവൾക്ക് അത്രക്ക് ശക്തിയും ശാരീരിക സഹിഷ്ണുതയും ഉണ്ടായിരിക്കണം. ഞങ്ങൾ ഇത് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു .ഞങ്ങൾ അവളെ അക്കാദമിയിൽ കമ്പ്യൂട്ടർവത്കൃത സൈക്കിളിൽ പരിശീലനം നൽകാനാണ് ആലോചിക്കുന്നത്. ഇതിനായി അവൾക്ക് ഒന്നും ചെലവാക്കേണ്ടി വരില്ല യെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിയിൽ 14-15 വയസ്സിനിടയിലുള്ള 10 ഓളം സൈക്ലിസ്റ്റുകൾ ഞങ്ങൾക്ക് ഉണ്ട്. അതിനാൽ യുവ പ്രതിഭകളെ പരിപോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഞങ്ങൾ പെൺകുട്ടിയുമായി സംസാരിച്ചു. ലോക്ക്ഡൗൺ അവസാനിച്ചാൽ ഉടൻ തന്നെ ദില്ലിയിലേക്ക് വിളിക്കുമെന്ന് ഞങ്ങൾ അവളോട് പറഞ്ഞിട്ടുണ്ട്. അവളുടെ യാത്ര, താമസം, മറ്റ് ചെലവുകൾ എല്ലാം ഞങ്ങൾ വഹിക്കും എന്നാണ് സിംഗ് പറഞ്ഞത്. ഒരു കരിയർ എന്ന നിലയിൽ സൈക്ലിംഗ് പിന്തുടരാൻ അവളിൽ ഉണ്ടോ എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരെ സജീവ സംഭാഷണങ്ങൾ ആ