Home Entertainment പൃഥ്വിരാജ്, ബ്ലെസി ടീം മടങ്ങിയെത്തി; കാറാേടിച്ച് പൃഥ്വി ഫോർട്ട്കൊച്ചി നിരീക്ഷണ കേന്ദ്രത്തിലേക്ക്

പൃഥ്വിരാജ്, ബ്ലെസി ടീം മടങ്ങിയെത്തി; കാറാേടിച്ച് പൃഥ്വി ഫോർട്ട്കൊച്ചി നിരീക്ഷണ കേന്ദ്രത്തിലേക്ക്

0

കൊച്ചി: ലോക് ഡൗൺ മൂലം ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ആടുജീവിതം ടീമും നാട്ടിൽ എത്തി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തിയത്. സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘമാണ് കൊച്ചിയിൽ എത്തിയത്. ഇവർ ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും.

ആരോ​ഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്.

വെള്ളിയാഴ്ച രാവിലെ 8.59 നാണ് ഇവർ നെടുമ്പാശേരിയില്‍ എത്തിയത് എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍: 1902–ൽ ആയിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പൃഥ്വിയും സംഘവും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമ്മാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമായിരുന്നു കൊച്ചിയിലേയ്ക്കുള്ള യാത്ര. രണ്ടു മാസത്തിലേറെയായി ആടുജീവിതം സിനിമ ഷൂട്ടിംങ്ങുമായി ബന്ധപെട്ടു ജോർദാനിലയിരുന്നു  പൃഥ്വിയും സംഘവും

LEAVE A REPLY

Please enter your comment!
Please enter your name here