Home Entertainment ടെലിവിഷൻ നടൻ മൻമീത് ​ഗ്രെവാൾ മരിച്ചനിലയിൽ

ടെലിവിഷൻ നടൻ മൻമീത് ​ഗ്രെവാൾ മരിച്ചനിലയിൽ

0

മുംബൈ : ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ നടൻ മൻമീത് ​ഗ്രെവാൾ ആത്മഹത്യ ചെയ്തു.
നവി മുംബെെയിലെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ ശനിയാഴ്ച രാത്രി 9 30 നാണ് മൻമീതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

മന്‍മീതും ഭാര്യ രവീന്ദ്ര കൗറുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. രാത്രി ഭക്ഷണം കഴിച്ച ശേഷം മന്‍മീത് കിടപ്പുമുറിയിലേക്ക് പോവുകയും മുറിയില്‍ കയറി മന്‍മീത് കതകടക്കുകയും ചെയ്യുകയായിരുന്നു. മുറിയില്‍ നിന്നും കസേര വീഴുന്ന ശബ്ദം കേട്ടാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഓടിയെത്തിയത്. എന്നാൽ സഹായത്തിനായി അയല്‍ക്കാരെ വിളിച്ചെങ്കിലും മന്‍മീതിന് കോറോണയാണെന്ന ഭീതിയില്‍ ആരും സഹായത്തിന് തയ്യാറായില്ലെന്ന് മന്‍മീതിന്റെ സുഹൃത്ത് മന്‍ജിത് സിംഗ് പറയുന്നത്.മൻമീതിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മൻമീത് സാമ്പത്തിക പ്രശ്നങ്ങളിൽ ആയിരുന്നെന്നും പ്രതിഫലം ലഭിക്കാത്തതിനാൽ ബാങ്കിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നത് മുടങ്ങി. വാടകയായ 8500 രൂപ പോലും നല്‍കാനാകാതെ വന്നതോടെ മന്‍മീത് കൂടുതല്‍ സമ്മര്‍ദത്തിലായെന്നും സൂചനയുണ്ട്.
കൊറണ ഭീതിയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായിരുനെന്നും അതോടെ നടൻ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗർ പറയുന്നത്. ആദത് സേ മജ്ബൂര്‍, കുല്‍ദീപക് തുടങ്ങിയ ടി.വി ഷോകളിലൂടെ ഇദ്ദേഹം ശ്രദ്ധേയനായത്.

LEAVE A REPLY

Please enter your comment!
Please enter your name here