Home Entertainment മനുഷ്യർ ജീവിക്കുന്നത് കൂടുതൽ സൗകര്യങ്ങളോടെ; “ലോക് ഡൗൺ പാഠങ്ങ”ളുമായി ഷാരുഖ് ഖാൻ

മനുഷ്യർ ജീവിക്കുന്നത് കൂടുതൽ സൗകര്യങ്ങളോടെ; “ലോക് ഡൗൺ പാഠങ്ങ”ളുമായി ഷാരുഖ് ഖാൻ

0

ന്യൂഡൽഹി: രാജ്യം കൊറോണ ലോക് ഡൗണിന്റെ മൂന്നാം ഘട്ടത്തിന്റെ അവസാനത്തിൽ എത്തി നിൽക്കുമ്പോൾ ലോക് ഡൗൺ കാലത്തിലൂടെ ഉള്ള തന്റെ യാത്രയെ കുറിച്ച് എഴുതുകയാണ് മെഗാ സ്റ്റാർ ഷാരുഖ് ഖാൻ. സൂര്യാസ്തമയം പശ്ചാത്തലമാക്കിയ ചിത്രത്തോടൊപ്പം “ലോക് ഡൗൺ പാഠങ്ങൾ” സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുകയാണ് അദ്ദേഹം. അടിസ്ഥാന അവശ്യങ്ങളെക്കാൾ കൂടുതൽ സൗകര്യങ്ങളോടെ ആണ് മനുഷ്യർ ജീവിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. പൂട്ടിയിരിക്കുന്ന സമയത്ത് സംസാരിക്കാൻ തോന്നുന്ന ആളുകളെക്കാൽ കൂടുതൽ ആളുകൾ തങ്ങൾക്ക് ആവശ്യമില്ല എന്നും തന്റെ ലോക് ഡൗൺ പാഠങ്ങളിലൂടെ അദ്ദേഹം പറഞ്ഞു.

ലോക് ഡൗൺ തുടങ്ങിയത് മുതൽ സർക്കാരിന് കൊറോണ പ്രതിരോധത്തിനു വേണ്ടി സർക്കാരിലേക്ക് സംഭാവന നൽകുകയും കൂടാതെ ആവശ്യക്കാരെ സഹായിക്കുകയും ചെയ്യുന്നുണ്ട് ഷാരുഖ് ഖാൻ.

LEAVE A REPLY

Please enter your comment!
Please enter your name here