ശരീരത്തിൽ കൊറോണ വൈറസിനെ വളർത്തി പ്രതിരോധ മരുന്ന്; പരീക്ഷണവുമായി ഇന്ത്യൻ ശാസ്ത്രജ്ഞ്ഞർ

ഹൈദരാബാദ്: മനുഷ്യശരീരത്തിൽ കൊറോണ വൈറസിനെ വളർത്തിയെടുത്ത് പ്രതിരോധമരുന്ന് കണ്ടുപിടിക്കാനൊരുങ്ങി. സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി. മനുഷ്യ ശരീരത്തിലെ ശ്വാസകോശങ്ങളിലുള്ള എപ്പിത്തീലിയൽ കോശങ്ങളിലാണ് കൊറോണവൈറസിനെ വളർത്തിയെടുക്കാൻ സിസിഎംബി തയ്യാറെടുക്കുന്നത്.

കോറോണ വൈറസിനെ കുറിച്ച് കൂടുതൽ പഠിക്കാനും പുതിയ മരുന്നുകൾ കണ്ടെത്താനും ഇത്തരത്തിലുള്ള ഒരു പഠനം ആവശ്യമാണെന്നാണ് സിസിഎംബി പറയുന്നത്.
അതേസമയം മനുഷ്യശരീരത്തിന് പുറത്ത് വൈറസിനെ വളർത്തിയെടുക്കുന്നതിൽ സാങ്കേതിക ബുധിമുട്ടുകൾ നേരിടുന്നതിനാലാണ് മനുഷ്യ ശരീരത്തിൽ തന്നെ വൈറസുകളെ വളർത്തി എടുത്തുകൊണ്ടുള്ള ഒരു പരീക്ഷണത്തിന് തുടക്കമിടുന്നതെന്ന് സിസിഎംബി ഡയറക്ടർ ഡോ. രാകേഷ് മിശ്ര പറഞ്ഞു.

എപ്പിത്തീലിയൽ കോശങ്ങളിലെ എയ്സ് – 2 ആന്റിബോഡികളും മറ്റു ജീനുകളുമാണ് സാർസ് കോ-വി2 വൈറസുകളുടെ പ്രവേശനവും ഇരട്ടിപ്പും നിർണയിക്കുന്നത്.
അതുകൊണ്ട് ശ്വാസകോശങ്ങളിലെ എപ്പിത്തീലിയൽ കോശങ്ങളിൽ വെച്ചുള്ള ഈ പഠനങ്ങൾ വൈറസിനെതിരെയുള്ള പരീക്ഷണങ്ങൾക്ക് ആക്കം കൂട്ടാൻ സഹായകമാകുമെന്ന് ഡോ. രാകേഷ് മിശ്ര പറയുന്നു.പഠനം വിജകരമായി പൂർത്തിയായാൽ പ്രതിരോധ മരുന്നുകളുടെ പരീക്ഷണം ആരംഭിക്കുമെന്ന് ഡോ. മിശ്ര വ്യക്തമാക്കി.

ആവശ്യമായ അളവിൽ വൈറസിനെ വികസിപ്പിച്ചെടുത്ത ശേഷമാണ് പ്രതിരോധമരുന്നുകളുടേയും വാക്സിന്റെയും പരീക്ഷണങ്ങൾ ആരംഭിക്കുക. ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളിൽ നിന്ന് ശേഖരിച്ച കോശങ്ങളിൽ വൈറസിനെ വളർത്തി പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇതിനോടൊപ്പം മനുഷ്യ ശരീരത്തിലുള്ള പരീക്ഷനങ്ങളും നടക്കും.