തിരുവനന്തപുരം: ബെവ്കോ മദ്യവില്പനശാലകൾ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കും. ബാറുകളിൽ പാഴ്സലും അനുവദിച്ചേക്കും. ലോക്ക് ഡൗണിലെ സംസ്ഥാനത്തെ ഇളവുകളിലും നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.
മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ വേണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. രണ്ട് ദിവസം കൂടിനിയന്ത്രണങ്ങൾ തുടരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സോണുകളിൽ മാറ്റം വരുത്താതെയും പൊതു മാനദണ്ഡങ്ങൾ പാലിച്ചുമാകും സംസ്ഥാനത്തെ തീരുമാനങ്ങൾ.
ബെവ് കോ വില്പനശാലകൾ തിങ്കളാഴ്ച മുതൽ തന്നെ തുറക്കും. ബാറുകളിൽ പാഴ്സലും ഒരുങ്ങാനുള്ള നിർദ്ദേശം നേരത്തെ ബെവ്ക് എംഡി നൽകിയിരുന്നു.
ഗ്രീൻസോണുകളിൽ നിയന്ത്രണങ്ങളോട് ബസ് സർവ്വീസ് ആകാമെങ്കിലും സംസ്ഥാനം തീരുമാനമെടുക്കാനിടയില്ല. പകുതി യാത്രക്കാരെ വെച്ചുള്ള സർവ്വീസ് വേണ്ടെന്നായിരുന്നു സ്വകാര്യ ബസ്സുകളുടെ നിലപാട്. അന്തർ ജില്ലാ യാത്രയിലടക്കം കേരളം വിശദമായ ചർച്ച നടത്തും. എല്ലാ തുറന്ന് കൊടുത്ത് ഗ്രീൻസോണിൽ നിന്നും റെഡായ കോട്ടയത്തിന്റെ അനുഭവം കണക്കിലെടുത്താകും ഇളവിൽ തീരുമാനം.