റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ചികിത്സിച്ച മെഡിക്കല്‍ സംഘം ചികിത്സിച്ച മറ്റൊരു രോഗിക്ക് കൊറോണ സ്ഥിരീകരിച്ചു. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതരാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാരെ ക്വാറന്റൈന്‍ ചെയ്തു. രോഗം സ്ഥിരീകരിച്ചയാള്‍ മൂന്ന് ആഴ്ച മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതിനാല്‍ സംഘത്തിലെ എല്ലാ ഡോക്ടര്‍മാരുടെയും സാമ്പിളുകള്‍ ശേഖരിച്ചു.
ലാലുപ്രസാദ് യാദവ് ഇപ്പോള്‍ പേ വാര്‍ഡിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ലാലുപ്രസാദിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദിന്റെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.