ലണ്ടൻ: കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില അതീവഗുരുതരമായതിനെ തുടർന്ന് ക്രിത്രിമ ശ്വാസോശ്ചാസം നൽകി. ശ്വാസം തടസം ശക്തമായതിനെത്തുടർന്ന് വിദഗ്ധാഭിപ്രായം കണക്കിലെടുത്താണിത്.
ലണ്ടനിലെ സെന്റ്. തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചബോറിസ് ജോണ്‍സണെ
കോവിഡ് ബാധിച്ചതിനെ ഇന്ന് പുലര്‍ച്ചയാണ് ഐസിയുവിലേക്ക് മാറ്റിയത്.
കോവിഡ് രോഗികള്‍ക്ക് ശ്വാസതടസം ഉണ്ടാകുന്നതിനാല്‍ ഓക്സിജന്‍ ആവശ്യമാണ്. അതിനാണ് വെന്റിലേറ്റര്‍ സഹായം ലഭ്യമാക്കുന്നത്, ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകള്‍ താത്ക്കാലികമായി വഹിക്കാന്‍ ബോറിസ് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.