ചായക്കടക്കാരന് കൊറോണ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു സമീപം സീൽ ചെയ്തു; ചായ കുടിച്ച പോലീസുകാർ ക്വാന്റീനിൽ

മുംബൈ: സമീപപ്രദേശത്തെ ചായവിൽപനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സ്വകാര്യവസതിയുടെ സമീപ പ്രദേശങ്ങൾ പോലീസ് സീൽ ചെയ്തു. ഉദ്യോഗസ്ഥരടക്കമുള്ളവരെ പരിപൂർണ്ണമായി വിലക്കി.ബാന്ദ്രെയിലെ മാതോശ്രീ ടവറിനു സമീപമാണ് സീൽ ചെയ്തത്. പ്രദേശം അണുവിമുക്തമാക്കി. ഉദ്ധ​വി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​ചാ​യ​ക്ക​ട​യി​ൽ​നി​ന്നും ചില പോ​ലീ​സു​കാ​ർ ചാ​യ വാ​ങ്ങി​ക്കു​ടി​ച്ചി​രു​ന്നു.
170 പോലീസ് ഉദ്യോഗസ്ഥരെ മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരെ ക്വാറന്റൈൻ ചെയ്തു.ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ ചാ​യ​ക്ക​ട അ​ട​ച്ചി​രു​ന്നു. ഇ​തി​നു മു​ൻ​പാ​ണ് പോ​ലീ​സു​കാ​ർ ഈ ​ചാ​യ​ക്ക​ട സ​ന്ദ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്.
കടുത്ത പനി, ചുമ, ശ്വാസതടസ്സം എന്നിവ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് 45കാരനായ ചായവിൽപനക്കാരന് രോഗം സ്ഥിരീകരിച്ചത്. ന​ഗ​ര​ത്തി​നു പു​റ​ത്ത് ചാ​യ​ക്ക​ട​ക്കാ​ര​ൻ യാ​ത്ര ചെ​യ്തി​ട്ടി​ല്ലെ​ന്നാണ് അ​ധി​കൃ​ത​രുടെ കണ്ടെത്തൽ.
എന്തായാലും മാ​ർ​ച്ച് 20 മു​ത​ൽ 24 വ​രെ ചായക്കടക്കാരനുമായി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അന്വേഷണം തുടങ്ങി.