അതീവ ഗുരുതരം; ബോ​റി​സ് ജോ​ണ്‍​സ​ണ് ശ്വാസതടസം

ല​ണ്ട​ൻ: കൊറോണ വൈറസ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ കഴിയുന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മായതിനെ തുടർന്ന് ക്രിത്രിമ ശ്വാസോശ്ചാസം നൽകി. ശ്വാസം തടസം ശക്തമായതിനെത്തുടർന്ന് വിദഗ്ധാഭിപ്രായം കണക്കിലെടുത്താണിത്.
ല​ണ്ട​നി​ലെ സെ​ന്‍റ്. തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ബോ​റി​സ് ജോ​ണ്‍​സ​ണെ
കോ​വി​ഡ് ബാ​ധി​ച്ച​തി​നെ ഇ​ന്ന് പു​ല​ര്‍​ച്ച​യാണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്.
കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​കു​ന്ന​തി​നാ​ല്‍ ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​മാ​ണ്. അ​തി​നാണ് വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്, ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡൊ​മി​നി​ക് റാ​ബി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ള്‍ താ​ത്ക്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ന്‍ ബോ​റി​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.