Home State കേരളത്തിൽ ഏഴു പേര്‍ക്കു കൂടി കൊറോണ ;ആറു പേർക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴി

കേരളത്തിൽ ഏഴു പേര്‍ക്കു കൂടി കൊറോണ ;ആറു പേർക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.

തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുപേർക്കു വീതവും കൊല്ലം,തൃശ്ശൂർ,കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏഴുപേരിൽ ഒരാൾക്കൊഴികെ എല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം 215 ആയി.

ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേരാണ്. 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6381 എണ്ണത്തിന് രോഗബാധയില്ല എന്നു കണ്ടെത്തിയിട്ടുണ്ട്.

ദുരിതാശ്വാസനിധിയിലേക്ക് സംഭവനകൾ നല്ല രീതിയിൽ വരുന്നുണ്ട്. മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം സംഭാവനയായി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ചത് 5,96,10,000 രൂപയാണെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here