Home Local News കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

0

കോട്ടയം: കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഉത്തരവായി. നിരോധനാജ്ഞ നിലവിൽ വന്നു.രാവിലെ ആറു മുതൽ ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാലു പേരിൽ കൂടുതൽ ഒത്തുചേരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

അവശ്യ സർവ്വീസുകളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങൾ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here