മരണം 31,000 പിന്നിട്ടു; മൂന്നിലൊന്നും യൂറോപ്പില്‍

ലണ്ടൻ: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരിൽ മൂന്നിലൊന്നും യൂറോപ്പിൽ.ലോകത്താകെ മരണം 31,000 പിന്നിട്ടു. 363,766 പേർക്കാണ് യൂറോപ്പിൽ വൈറസ് സ്ഥിരീകരിച്ചത്.
എഫ്എഫ്പിയുടെ കണക്കുപ്രകാരം 31,412 പേരാണ് ഇന്നലെ വരെ മരിച്ചത്.
ഏഷ്യയിൽ 3,761 മരണം റിപ്പോർട്ട് ചെയ്തു. 183 രാജ്യങ്ങളിലായി 667,090 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 1,34,700 പേർ രോഗമുക്തരായി.

യൂറോപ്പിൽ കോവിഡ് പ്രഭവകേന്ദ്രമായ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണം. 10,023 പേർ ഇറ്റലിയിൽ മരിച്ചു. 92,472 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 12,344 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്.

കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 123,781 പേർക്ക് യുഎസിൽ രോഗമുണ്ട്. മരണം 2200 പിന്നിട്ടു. ചൈനയിൽ 81,439 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 3300ലെത്തി. സ്പെയിനിൽ 6528 പേർ മരിച്ചു. ഇറാനിലും ഫ്രാൻസിലും 2640, 2314 എന്നിങ്ങനെയാണ് മരണസംഖ്യ.