Home State വനവാസികള്‍ക്ക് അവശ്യസാധനങ്ങളും വാഹനങ്ങളും നല്‍കും

വനവാസികള്‍ക്ക് അവശ്യസാധനങ്ങളും വാഹനങ്ങളും നല്‍കും

0

തിരുവനന്തപുരം: വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വനംവകുപ്പ് വാഹനങ്ങള്‍ വിട്ടു നല്‍കുമെന്ന് മന്ത്രി അഡ്വ കെ രാജു അറിയിച്ചു. ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വങ്ങുന്നതിനും ആശുപത്രികളില്‍ പോകുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ആശുപത്രികളിലെത്തുന്നതിനും മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നതിനും വനംവകുപ്പിന്റെ വാഹനങ്ങള്‍ വിട്ടു നല്‍കുന്നതിന് എല്ലാ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here