അടച്ചുപൂട്ടൽ നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ 21 ദിവസത്തേക്ക് പ്രഖ്യാപിച്ച അടച്ചുപൂട്ടൽ കൂടുതൽ ദിവസത്തേക്ക് നീട്ടില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.
അടച്ചുപൂട്ടൽ നീട്ടുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. അത്തരം നീക്കമൊന്നുമില്ല.
ഏപ്രിൽ 14 വരെയാണ് അടിച്ചാൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ഡൗൺ നീട്ടാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നും രാജീവ് ഗൗബയെ ഉദ്ധരിച്ച് എ എൻഐ പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.