തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. അന്ത്യോദയ വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കും.
റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യ അരി നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി കുടുംബത്തിലെ മുതിർന്നയാൾ ആധാർ നമ്പരും ഫോണ് നമ്പരും ചേർത്ത് സത്യവാങ്മൂലം തയാറാക്കി ബന്ധപ്പെട്ട റേഷൻ വ്യാപാരിക്ക് നൽകണം.
മുൻഗണനാ പട്ടികയില്ലള്ളവർക്ക് രാവിലെ റേഷൻ വിതരണം ചെയ്യും. ദിവസവും രാവിലെ മുതൽ ഉച്ചവരെ എഎഐ, പിഎച്ച്എച്ച് വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് റേഷൻ വിതരണ ക്രമീകരണം.
റേഷൻ കടകളിൽ തിക്കിത്തിരക്കി പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഒരു സമയം അഞ്ച് പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കരുതെന്നും മന്ത്രി പറഞ്ഞു.