ന്യൂഡൽഹി: രാജ്യത്ത് അതിഥി തൊഴിലാളികളുടെ പലായനം അനുവദിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മാർഗനിർദേശം നൽകി. തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക് ഡൗൺ സാഹചര്യത്തിൽ പലയിടങ്ങളിലും നാട്ടിലേക്കു പലായനം ചെയ്യാൻ തൊഴിലാളികൾ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ്
കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മാർഗനിർദ്ദേശം പുറപെടുവിച്ചത്.
തൊഴിലാളികളോട് ഒഴിയാൻ ആവശ്യപ്പെടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.