ഇതര സംസ്ഥാന തൊഴിലാളികളുടെ നിരീക്ഷണം ശക്തമാക്കി; പുറത്തിറങ്ങിയാൽ കോൺട്രാക്റ്റർ കുടുങ്ങും

കൊ​ച്ചി: ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ പാ​യി​പ്പാ​ട്ട് പ്ര​തി​ഷേ​ധത്തെത്തുടർന്ന് തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ള്ള ആ​ലു​വ, പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​. കേരളത്തിൽ തന്നെ ഏറെ ഇതര സംസ്ഥാനക്കാരുള്ളത് പെരുമ്പാവൂരാണ്.
ലോ​ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യും തൊ‍​ഴി​ൽ ദാ​താ​ക്ക​ൾ​ക്കെ​തി​രെ​യു​മാ​കും ആ​ദ്യം ന​ട​പ​ടി​യെ​ടു​ക്കു​ക​യെ​ന്ന് മ​ന്ത്രി വി എസ് സുനിൽകുമാർ മുന്നറിയിപ്പ് നൽകി.
ചങ്ങനാശേരിയിലെ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ കൊ​ച്ചി​യി​ൽ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്ന് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജി​ല്ല​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ക അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കു​ന്ന​തി​ന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.
കൊറോണ പ്രതിസന്ധി തീർന്നാൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് മടങ്ങാൻ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
എ​ല്ലാ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സു​നി​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി.