തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ രണ്ട് പേര്‍ തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ 165 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 165 ആണ്. 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്.
ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരന്‍ മരിച്ചത്.
അതേസമയം തിരുവനന്തപുരത്തുള്ള ഒരാള്‍ക്കും കോട്ടയത്തുള്ള രണ്ടാള്‍ക്കും എറണാകുളത്തുള്ള ഒരാള്‍ക്കും രോഗം ഭേദമായിട്ടുണ്ടെന്നും പിണറായി പറഞ്ഞു. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തില്‍ പത്രവിതരണം തടസപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ പത്രവിതരണം തടസപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പത്രം അവശ്യസര്‍വീസാണ്. ചില റെസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണത്തെ തടസപ്പെടുത്തി. ഇത്തരം നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.