സംസ്ഥാനത്ത് പുതുതായി ആറ് പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ രണ്ട് പേര്‍ തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ 165 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 165 ആണ്. 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്.

ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരന്‍ മരിച്ചത്.
അതേസമയം തിരുവനന്തപുരത്തുള്ള ഒരാള്‍ക്കും കോട്ടയത്തുള്ള രണ്ടാള്‍ക്കും എറണാകുളത്തുള്ള ഒരാള്‍ക്കും രോഗം ഭേദമായിട്ടുണ്ടെന്നും പിണറായി പറഞ്ഞു. എന്നാൽ കൊറോണയുടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ്. ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തി. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.