പ്രതിസന്ധി മറികടക്കാൻ വൻ സാമ്പത്തിക പാക്കേജുമായി അമേരിക്ക

വാ​ഷിം​ഗ്ട​ൺ: കൊ​റോ​ണ വൈ​റ​സ് ഭീഷണിയെത്തുടർന്നായ ഗുരുതര സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വിപുലമായ പാക്കേജ് പ്രഖ്യാപിച്ചു. ര​ണ്ട് ട്രി​ല്യ​ൺ ടോ​ള​റി​ന്‍റെ ഉ​ത്തേ​ജ​ക പാ​ക്കേ​ജിൽ പ്ര​സി​ഡ​ന്‍റ് ഡൊണ​ൾ​ഡ് ട്രം​പ് ഒപ്പുവച്ചു.

സെ​ന​റ്റി​ലെ ര​ണ്ടു ദി​വ​സ​ത്തെ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ശബ്ദവോട്ടോടെയാണ് ബി​ല്ല് പാ​സാ​യത്. മൂ​ന്നു മ​ണി​ക്കൂ​ർ നീണ്ട ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷമാണ് ഡെമോ​ക്ര​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​ൻ​സും പാ​ക്കേ​ജി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. അ​മേ​രി​ക്ക ക​ഴി​ഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏ​റ്റ​വും വ​ലി​യ മ​ഹാ​മാ​രി​ മൂ​ലം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക​ അ​ടി​യ​ന്ത​രാ​വ​സ്ഥ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണെ​ന്ന് സ്പീ​ക്ക​ർ നാ​ൻ​സി പലോ​സി പ​റ​ഞ്ഞു.
നേരത്തേ പ്ര​ഖ്യാ​പി​ച്ച മറ്റേതു ഉ​ത്തേ​ജ​ക​ പാ​ക്കേ​ജു​ക​ളേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ബൃ​ഹ​ത്താ​ണി​തെ​ന്ന് ട്രം​പ് വ്യക്തമാക്കി. രാജ്യത്തെ കു​ടും​ബ​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും പാക്കേജ് അ​ടി​യ​ന്ത​ര​ ആ​ശ്വാ​സം ന​ൽ​കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​വ​ശ്യ​മാ​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​ർ​മി​ക്കാ​ൻ ജ​ന​റ​ൽ മോ​ട്ടോ​ഴ്‌​സി​ന് (ജി​എം) നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.
കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ൻ‌ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​ത​പി​ച്ച​തോ​ടെ അ​മേ​രി​ക്ക​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ 3.3 ദ​ശ​ല​ക്ഷ​മാ​യി കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു.
വാ​ർ​ഷി​ക വ​രു​മാ​നം 75,000 ഡോ​ള​റി​ൽ താ​ഴെ​യു​ള്ള ഓ​രോ അ​മേ​രി​ക്ക​ക്കാ​ര​നും 1,200 ഡോ​ള​റും ഓ​രോ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും 500 ഡോ​ള​റും പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നേ​രി​ട്ട് പ​ണം ന​ൽ​കു​ക​യും തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ക​യും ചെ​യ്യും. ബി​സി​ന​സ് ന​ഷ്ട​പ്പെ​ടു​ന്ന ക​മ്പ​നി​ക​ൾ​ക്ക് വാ​യ്പ​യും നി​കു​തി​യി​ള​വും ബി​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പ്ര​തി​രോ​ധം, ശാ​സ്ത്ര​ഗ​വേ​ഷ​ണം തു​ട​ങ്ങി​യ​വ​യ്ക്കാ​യി യു​എ​സ് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തുകയാണ് ഉ​ത്തേ​ജ​ക പാ​ക്കേ​ജി​നാ​യി ഇപ്പോൾ നീക്കിവച്ചിരിക്കുന്നത്.