ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കു മാര്‍ച്ച് 31 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഏപ്രില്‍ 14 വരെ നീട്ടി. ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയുള്ള വിമാനങ്ങള്‍ക്കും നിരോധനം ബാധകമല്ലെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. 21 ദിവസത്തേക്കു രാജ്യത്തേക്കു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം. ട്രെയിന്‍, മെട്രോകള്‍, അന്തര്‍ സംസ്ഥാന ബസുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെല്ലാം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.